maharashtra muncipal election results today

മുംബൈ: മുംബൈ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ നേട്ടം ശിവസേനക്ക്.

പന്ത്രണ്ടു മണിവരെയുള്ള വിവരമനുസരിച്ച് 80 സീറ്റുകളില്‍ ശിവസേനയും 50 സീറ്റുകളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 18 സീറ്റുകളിലും എംഎന്‍എസ് പത്തു സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. അതേസമയം, ഫലം പുറത്തുവന്ന നാലു സീറ്റുകളില്‍ മൂന്നിടത്ത് ശിവസേനയും ഒന്നില്‍ ബിജെപിയും വിജയിച്ചു.

മഹാരാഷ്ട്രയിലെ പത്ത് നഗരസഭകളിലേക്കും 26 ജില്ലാപരിഷത്തിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

കാല്‍നൂറ്റാണ്ടുനീണ്ട സഖ്യം വേര്‍പെടുത്തി തനിച്ച് ജനവിധി തേടിയ ശിവസേനയ്ക്കും ബിജെപിക്കും നിര്‍ണായകമാകും ജനവിധി.

നോട്ട് നിരോധനത്തിന് ശേഷം ബിജെപിയെ കണക്കറ്റ് വിമര്‍ശിച്ച് വോട്ടുചോദിച്ച ശിവസേനയ്ക്ക് മുന്നേറ്റമുണ്ടാക്കാനായാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍വരെ സാധ്യതയുണ്ട്. എന്നാല്‍ ഫലം മറിച്ചാണെങ്കില്‍ സേന കൂടുതല്‍ പ്രതിരോധത്തിലാകും.

Top