മുങ്ങിപ്പോയ കാറില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി; വീഡിയോ വൈറല്‍

river-river

മുംബൈ: മഹാരാഷ്ട്രയില്‍ കുത്തിയൊഴുകുന്ന നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്ന് നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി.

മുങ്ങിപ്പോയ കാറിന്റെ മുകളിലേക്ക് വലിഞ്ഞുകയറിയായിരുന്നു രണ്ട് കുട്ടികളടക്കം നാലുപേര്‍ രക്ഷപ്പെട്ടത്. അഷ്‌റഫ് ഖലീല്‍ ഷേഖ്, ഭാര്യ ഹാമിദ, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് ഗോട്ട്ഗാവിലെ പാലത്തില്‍ നിന്ന് തെന്നിമാറി നദിയിലേക്ക് വീണത്.

എന്നാല്‍ നദിയിലേക്ക് വീണ കാര്‍ കല്ലുകളില്‍ തട്ടി നിന്നത് രക്ഷയായി. ഇതിനിടെ മനക്കരുത്ത് കൈവിടാതെ അഷ്‌റഫും കുടുംബവും കാറിന്റെ മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. അപകടവാര്‍ത്ത കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. നാലംഗ കുടുംബം അപകടത്തില്‍പ്പെട്ടതിന്റെയും അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Top