ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ ; മഹാനടി യിലെ ആദ്യ ഗാനം കാണാം

mahanati

തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രം മഹാനടിയിലെ ആദ്യഗാനം പുറത്തുവിട്ടു. ശ്രേയാ ഘോഷാലും അനുരാഗ് കുല്‍ക്കര്‍ണിയും ചേര്‍ന്ന് ആലപിച്ച മൂഗ മനസുലു എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് മഹാനടി. കീര്‍ത്തി സുരേഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ എത്തുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി, സാമന്ത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാഗ ചൈതന്യ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും ചിത്രത്തിലുണ്ട്.

Top