ജെമിനി ഗണേഷനായി ദുല്‍ഖര്‍, സാവിത്രിയായി കീര്‍ത്തി; മഹാനടിയുടെ ടീസര്‍ പുറത്ത്‌

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തെലുങ്ക് ചിത്രം മഹാനടിയുടെ ഔദ്യോഗിക ടീസറെത്തി. പ്രശസ്ത നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രമാണിത്. കീര്‍ത്തി സുരേഷ് സാവിത്രിയായും ദുല്‍ഖര്‍ സല്‍മാന്‍ ജെമിനി ഗണേഷനായും എത്തുന്നു.

സാമന്ത, നാഗചൈതന്യ, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. തമിഴിലും മലയാളത്തിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്‌തേക്കും. ‘നടികര്‍ തിലകം’ എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. നാഗ് അശ്വിനാണ് സംവിധാനം. മെയ് ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യുക.

Top