മഹാഭാരതം: അഞ്ച് മണിക്കൂറിലധികം നീളുന്ന ഇതിഹാസമാകുന്നു

ലയാള സിനിമാ ലോകത്തില്‍ ചരിത്രം സൃഷ്ടിക്കുവാന്‍ ഒരുങ്ങുന്ന ‘മഹാഭാരതം’ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരുന്നു.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന മഹാഭാരതം മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രണ്ട് ഭാഗങ്ങളായി അഞ്ച് മണിക്കൂറിലധികം നീളുന്ന ഇതിഹാസമാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

1000 കോടി മുതല്‍ മുടക്കില്‍ ഗള്‍ഫ് വ്യവസായിയായ ബി.ആര്‍. ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പാണ്ഡവരുടെയും കൗരവരുടെയും ബാല്യം വിശദമായി തന്നെ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് എം.ടി പറഞ്ഞു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതത്തില്‍ മോഹന്‍ലാല്‍ ഭീമനായാണ് എത്തുന്നത്‌.

Top