മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് എസ് ബി ഐ

മുംബൈ : മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . 2019 അവസാനത്തോടെ മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെടുത്തിരിക്കുന്നത്. ട്വിറ്റര്‍ വഴിയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതും, കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ് ചിപ്പ് കാര്‍ഡുകള്‍. പഴയ കാര്‍ഡുകള്‍ മാറ്റുന്നതിന് പ്രത്യേക ചാര്‍ജ് നല്‍കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. കാര്‍ഡ് ഉടമയുടെ വിവരങ്ങള്‍ അതീവ സുരക്ഷിതമായി ചിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവ ചോര്‍ത്തിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യമുള്ളവര്‍ ലോഗിന്‍ ചെയ്ത് ഇ-സര്‍വീസസ്- വിഭാഗത്തില്‍ പോയി എടിഎം കാര്‍ഡ് സര്‍വീസസില്‍ ചെന്നാല്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കാനാകും. അല്ലെങ്കില്‍ ബ്രാഞ്ചില്‍ നേരിട്ട് അപേക്ഷ നല്‍കാം.

Top