അട്ടപ്പാടിയില്‍ മധുവിന്റെ കൊലപാതകം; കേസില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി

highcourt

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി.

എഫ് ഐആറിലുള്ള അഞ്ച് പേരെ എന്തു കൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് കോടതി ചോദിച്ചു. രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Top