മധുവിന്റെ മരണം ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

ramesh-chennithala

പാലക്കാട്: മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. കൂടാതെ മധുവിന്റെ കുടുംബത്തിന് നല്‍കിയ ധനസഹായം ഇരുപത്തഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു. പത്ത് ലക്ഷം രുപ ധനസഹായം നല്‍കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേസില്‍ പതിനൊന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഇനി നാലു പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം അടക്കം ഏഴ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്നും തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ അറിയിച്ചു. കൊലപാതകം കൈയ്യബദ്ധമല്ലെന്നും ആസൂത്രിതം തന്നെയാണെന്നും ഐജി പറഞ്ഞു

Top