ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായി മാധവന്‍ വെള്ളിത്തിരയില്‍ എത്തുന്നു

madhavan

.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപണ വിധേയനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു.

ഹിന്ദി സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന്‍ ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടന്‍ മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്.

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്.

നമ്പി നാരായണന്റെ 25 വയസ് മുതല്‍ 75 വയസു വരെയുള്ള ജീവിത കാലഘട്ടമായിരിക്കും സിനിമയില്‍ പകര്‍ത്തുന്നത്.

അതിനാല്‍ തന്നെ ലുക്കിലും ശരീരഭാരത്തിലുമെല്ലാം ഏറെ മാറ്റങ്ങള്‍ താരത്തിന് വരുത്തേണ്ടി വരും.

നമ്പി നാരായണനുമായി നടത്തിയ ദൈര്‍ഘ്യമേറിയ അഭിമുഖ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആനന്ദ് മഹാദേവന്‍ തിരക്കഥ രചിച്ചിരിക്കുന്നത്.

നേരത്തെ ഈ വേഷത്തിനായി മോഹന്‍ലാലിനെയാണ് സമീപിച്ചിരുന്നതെങ്കിലും തിരക്കുകള്‍ കാരണം ലാലിന് അഭിനയിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.

ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മാധവന്‍ സ്ഥിരീകിരിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആവേശപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്ന് മാധവന്‍ പറഞ്ഞു.

1994ല്‍ ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റാരോപിതനാവുകയും, പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയുകയുമായിരുന്നു.

തുടര്‍ന്ന് അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു.

Top