മേല്‍വിലാസത്തിനും അപ്പോത്തിക്കിരിയ്ക്കും ശേഷം മാധവ് രാംദാസിന്റെ പുതിയ ചിത്രം ‘ഇളയരാജ’

ilayaraja-movie

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മാധവ് രാമദാസന്റെ ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ ചിത്രത്തില്‍ ജയസൂര്യ നായകനായെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്.

‘മേല്‍വിലാസത്തിനും’, ‘അപ്പോത്തിക്കിരിക്കും’ നല്‍കിയ പിന്തുണ പുതിയ ചിത്രത്തിനും ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് മാധവ് രാമദാസന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചന നേരത്തെ പൂര്‍ത്തിയായിരുന്നു. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top