m phone launching in dubai

ലയാളികളുടെ ഉടമസ്ഥതയിലുള്ള എംഫോണ്‍ വ്യാഴാഴ്ച് ദുബായില്‍ പുറത്തിറക്കും. ദക്ഷിണ ഇന്ത്യയില്‍ ഏക ഫോണ്‍ നിര്‍മ്മാതാക്കളായി സമാര്‍ട്ട്ഫോണ്‍ വിപണന രംഗത്ത് ആദ്യമായി ചുവടുവെക്കുന്ന മലയാളി സംരംഭത്തെ വരവേല്‍ക്കാന്‍ വിപുലമായ പരുപാടികളാണ് ദുബായില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

മലയാളികളെ പ്രതിനിധീകരിച്ച് എംഫോണ്‍ എന്ന പേരും, ഇന്ത്യയുടെ ദേശീയ ഫലമായ മാങ്ങയെ പ്രതിനിധീകരിക്കുന്ന കമ്പനിയുടെ ചിഹ്നവും ഇന്ത്യക്കാരുടെ സ്വന്തം കമ്പനിയാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് എംഫോണ്‍ അധികൃതര്‍.

വ്യാഴാഴ്ച ദുബായ് അല്‍മം സാര്‍ പാര്‍ക്ക് ആംഫി തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി ബിസിനസ് പ്രമുഖരും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയരും പങ്കെടുക്കും.

50000പേര്‍ക്ക് ഇരിക്കാൻ കഴിയുന്ന വേദിയാണ് ഒരുക്കിയിരിക്കുന്നത്. വര്‍ണ്ണവിസ്മയം തീര്‍ക്കുന്നതിനായി എല്‍.ഇ.ഡി വിളക്കുകള്‍, ദൃശ്യ വിസ്മയം ഒരുക്കി കൂറ്റന്‍ എല്‍.സി.ഡി ഡിസ്പ്ലേ സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്.

നൂറിലധികം സാങ്കേതിക പ്രവര്‍ത്തകര്‍ നാല്‍പത്തിയെട്ട് മണികൂറോളം ചിലവഴിച്ചാണ് വേദി തയാറാക്കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളുടെ ചരിത്രത്തില്‍ ആദ്യമായി ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടക്കുന്ന ലോഞ്ച് ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ ലോക പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക സുനീതി ചൗഹാനും സംഘവും നയിക്കുന്ന മ്യൂസിക് ഷോയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

ദുബായ്, ഖത്തര്‍, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ ലോഞ്ചിന് ശേഷം ലഭ്യമാവും.

ഈ രാജ്യങ്ങളിലെ നൂറിലധികം ഓണ്‍ ലൈന്‍ സൈറ്റുകളിലും, ഗ്ലോബല്‍ സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍, ജടോപോടോ, സൂക്. കൂടാതെ വന്‍കിട, ചെറുകിട മൊബൈല്‍ വ്യാപാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും എംഫോണ്‍ ലഭ്യമാവും.

ആപ്പിള്‍ ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ റെഡ്ഡിഗ്ടണ്ണിന്റെ നേതൃത്വത്തില്‍ എന്‍ഷൂര്‍ സപ്പോര്‍ട്ട് സര്‍വ്വീസ് ലിമിറ്റഡ്,എം ഫോണിനായി സര്‍വീസ് സെന്ററുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതേപറ്റിയുള്ള വിവരങ്ങള്‍ കമ്പനിയുടെ സ്വന്തം വെബ്സൈറ്റായ www.mphone.in ല്‍ലഭിക്കും.

ഇതോടൊപ്പം തിരഞ്ഞെടുത്ത നഗരങ്ങളില്‍ കമ്പനിതന്നെ എംസര്‍വ്വിസ് കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഇലക്ട്രോണിക്സ് റീടെയില്‍ ഭീമന്മാരായ മസാക്കി ഗ്രൂപ്പാണ് ഗള്‍ഫ്നാടുകളില്‍ എംഫോണിന്റെ വിതരണക്കാര്‍. മികച്ച വില്‍പനാനന്തര സേവനം നല്‍കുന്നതിനായി രാജ്യത്തെ ഏറ്റവും മികച്ച സര്‍വീസ് സപ്പോര്‍ട്ട് ഗ്രൂപ്പായ ഫാസ്റ്റ് ടെലികോമുമായി എംഫോണ്‍ കൈകോര്‍ത്ത് കഴിഞ്ഞു.

കമ്പനിയുടെതന്നെ ചൈനയിലെ അത്യാധുനിക നിര്‍മ്മാണ യൂണിറ്റിലാണ് എംഫോണ്‍ ഹാന്‍ഡ്സെറ്റുകളുടെ നിര്‍മ്മാണം. കമ്പനിയുടെ റിസേര്‍ച്ച് വിഭാഗം കൊറിയയിലാണ്. ചൈനയിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഓരോ എംഫോണ്‍ ഹാന്‍ഡ്സെറ്റുകളും നൂറിലധികം സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വിപണിയിലെത്തുന്നത്.

എംഫോണ്‍8, എംഫോണ്‍7പ്ലസ്, എംഫോണ്‍6, എന്നീ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാവുക.

പിന്നില്‍ 21മെഗാപിക്സല്‍ പിഡിഎഎഫ് ക്യാമറ പിടിപ്പിച്ചാണ് ഫോണ്‍ 8ന്റെ വരവ്. 28,999രൂപയാണ് ഫോണിന്റെ വില. ലോഹ നിര്‍മ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്.

1920X1080 പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്പ്ലെയോട് കൂടിയ എംഫോണ്‍ 8ന് 4ജിബിറാമും, 2.3ജി ഗാഹെട്സ് ഡാക്ക കോര്‍പ്രോസസറുമാണ് കരുത്തേകുന്നത്.

വയര്‍ലെസ് ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ്സ് എന്ന ടെക്നോളജി എംഫോണ്‍ 8ല്‍ ഉപയോഗിച്ചിട്ടുണ്ട്.

ഓഫ്ലൈന്‍ വീഡിയോ പ്ലേബാക്ക് നല്‍കുന്ന 2950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്, 30മിനിറ്റ് കൊണ്ട് 70% ചാര്‍ജ്ജ് സംഭരിക്കാന്‍ കഴിയുന്ന അതിവേഗ ചാര്‍ജ്ജ് സംവിധാനവും ഇതില്‍ ഉണ്ട്. എംഫോണ്‍ 8ന് ഒപ്പം വയര്‍ലസ്സ് ചാര്‍ജ്ജര്‍ സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ എല്ലാ മോഡലിനും ഒപ്പം ഓടിജി കേബിളും, ബാക്ക് കവര്‍, സ്‌ക്രീന്‍ഗാര്‍ഡ് എന്നിവയും ഉണ്ടാകും.

സെല്‍ഫി പ്രേമികള്‍ക്കായി എംഫോണ്‍ പുറത്തിറക്കുന്ന മോഡലാണ് എംഫോണ്‍ 7പ്ലസ്. 13 മെഗാപിക്സല്‍ ശേഷിയുള്ള മുന്‍ ക്യാമറ 84ഡി ഗ്രിഫീല്‍ഡ് ഡെപ്ത് ഒപ്പിയെടുക്കാന്‍ കഴിവുള്ളതാണ്. മുന്നിലും പിന്നിലും എല്‍ഇഡി ഫ്ളാഷുകളുള്ള എംഫോണ്‍ 7പ്ലസ്സിന്റെ 16മെഗാപിക്സല്‍ പിന്‍ക്യാമറ 2K വീഡിയോ റെക്കോഡിങ്ങ് സൗകര്യമുള്ളതാണ്.

1080X1920 പിക്സല്‍റി സൊല്യൂഷനുളള അഞ്ചര ഇഞ്ച് ഡിസ്പ്ലേയാണ് എംഫോണ്‍ 7പ്ലസിലുള്ളത്. 1.5ഗിഗാ ഹെര്‍ട്സ് കരുത്തുള്ള മീഡിയാടേക് MT6750T ഒക്ടാകോര്‍ പ്രൊസസര്‍, 4ജിബിറാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെയുയര്‍ത്താന്‍ സാധിക്കും. ഗോള്‍ഡ് സില്‍വര്‍ ഗ്രേ നിറങ്ങളിലെത്തുന്ന എംഫോണ്‍ 7പ്ലസ് ഇന്ത്യയിലെ വില 24,999രൂപയാണ്.

ഗോള്‍ഡ്, റോസ്ഗോള്‍ഡ്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന എംഫോണ്‍ 6ന് ഇതിനോടകംതന്നെ മികച്ച പ്രതികരണമാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്.

3ജിബി റാം കരുത്തില്‍ 4ജി സാങ്കേതികവിദ്യ ഉള്‍പ്പടെ അത്യാധുനികമായ നിരവധി സവിശേഷതകളുള്ള എംഫോണ്‍6ല്‍, 32ജിബി ഡാറ്റസ്റ്റോര്‍ ചെയ്യാന്‍ സാധിക്കും. മിഡിയ ടെക്6753 ഓക്ടകോര്‍പ്രൊസസ്സറാണ് എംഫോണ്‍ 6ന് കരുത്തുപകരുന്നത്.

13മെഗാ പിക്സല്‍ ക്യാമറക്ക് കൂട്ടായി ഡ്യുയല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്ലാഷ്, ദ്രുതപ്രതികരണശഷിയുള്ള ഫിംഗര്‍ പ്രിന്റ്സ്‌കാന്‍ എന്നിവയും എംഫോണ്‍ 6ന്റെ പിന്നില്‍ സജ്ജികരിച്ചിരിക്കുന്നു. ഇന്‍ഫ്രറെഡ് ബ്ളാസ്റ്റര്‍ ഉള്‍പ്പെടുത്തിയെത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ ആപ്പിന്റെ സഹായത്തോടെ ഒരു യൂണിവേഴ്സല്‍ റിമോട്ട് ആയും ഉപയോഗിക്കാന്‍ കഴിയും.

സ്മാര്‍ട്ട് ഫോണിന് പുറമേ സ്മാര്‍ട്ട് വാച്ച്, പവ്വര്‍ബാങ്ക്, ബ്ലുടൂത്ത് ഹെഡ്സെറ്റ്, വയര്‍ലെസ് ചാര്‍ജ്ജര്‍ ടാബ്ലറ്റ് തുടങ്ങിവയും കമ്പനി പുറത്തിറക്കുന്നുണ്ട്. പൂര്‍ണമായി 24ക്യാരറ്റ് സ്വര്‍ണ്ണ പ്ലേറ്റിംഗോടു കൂടിയ പവര്‍ബാങ്കുകള്‍, ഗോള്‍ഡ് ഫീച്ചര്‍ ഫോണുകള്‍ എന്നിവ വൈകാതെ തന്നെ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

Top