സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി

മലപ്പുറം: സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.

മലപ്പുറത്തെ വണ്ടൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് ചാണ്ടി വിവാദത്തില്‍ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദകേടാണ്. മുന്നണി മര്യാദ ഇല്ലാതെയാണ് സിപിഐ പ്രവര്‍ത്തിച്ചതെന്നും എം.എം.മണി കുറ്റപ്പെടുത്തി.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെയാണ് മൂന്നാര്‍ വിഷയത്തില്‍ അടക്കം സിപിഐ വകുപ്പുകള്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നും മന്ത്രി ആരോപിച്ചു.

Top