ഒരുപാട് ‘ചെറ്റത്തരം’ പറയുന്ന പൊതു പ്രവര്‍ത്തകനാണ് പി.ടി തോമസെന്ന് എം.എം മണി

mani

തിരുവനന്തപുരം: പി.ടി തോമസ് എംഎല്‍എയെ അധിക്ഷേപിച്ച് മന്ത്രി എം.എം മണി.

ഒരുപാട് ‘ചെറ്റത്തരം’ പറയുന്ന പൊതുപ്രവര്‍ത്തകനാണ് പി.ടിയെന്ന് മണി പറഞ്ഞു. തനിക്ക് കൊട്ടക്കമ്പൂരില്‍ ഭൂമിയുണ്ടെങ്കില്‍ പി.ടി തോമസിന് അത് സൗജന്യമായി എഴുതിക്കൊടുക്കാം. നിയമസഭയിലും പി.ടി ഒരു ശല്യമാണ്- മണി പറഞ്ഞു.

പി.ടി. തോമസും ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൂടി തന്നെ ഒതുക്കാന്‍ ശ്രമിച്ചു. ഒരു കോപ്പും നടന്നില്ല, ഒരു പുല്ലും സംഭവിച്ചില്ല മണി പറഞ്ഞു. കൊട്ടാക്കമ്പൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ പെരുമ്പാവൂരിലെ റോയല്‍ അഗ്രിക്കള്‍ച്ചറല്‍ കമ്പനി എന്ന സ്ഥാപനവുമായി മന്ത്രി എം.എം. മണിക്കുള്ള ബന്ധം അന്വേഷിക്കണമെന്നു പി.ടി. തോമസ് ആവശ്യപ്പെട്ടിരുന്നു.

മന്ത്രിയാകുന്നതിനു മുന്‍പും ശേഷവും എം.എം. മണി പലവട്ടം ഈ സ്ഥാപന ഉടമയുടെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. മണിയുടെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് പെരുമ്പാവൂരിലെ സിപിഎം നേതൃത്വം പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി മണിയും ജോയ്‌സ് ജോര്‍ജ് എംപിയും കര്‍ഷകരെ മറയാക്കി ഇടുക്കി ജില്ലയിലെ കര്‍ഷക സമൂഹത്തെ കബളിപ്പിക്കുകയാണെന്നും പി.ടി. തോമസ് ആരോപിച്ചിരുന്നു.

ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയതു മന്ത്രി എം.എം. മണിയും ജോയ്‌സ് ജോര്‍ജ് എംപിയുമാണെന്ന് പി.ടി. തോമസ് എംഎല്‍എ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് എം എം മണിയുടെ പ്രതികരണം.

Top