m k muneer elected as muslim league legislative leader

മലപ്പുറം: മുസ്‌ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവായി ഡോ എം കെ മുനീറിനെ തിരഞ്ഞെടുത്തു. പാണക്കാട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വി.കെ.ഇബ്രാഹിം കുഞ്ഞിനെ ഉപനേതാവായും എം. ഉമ്മറിനെ വിപ്പായും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്.

തന്‍റെ മണ്ഡലമായ വേങ്ങരയില്‍ ആരു സ്ഥാനാര്‍ഥിയാകുമെന്ന് പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗിന്റെ എല്ലാ എംഎല്‍എമാരെയും പാണക്കാട്ടേക്കു വിളിച്ചു വരുത്തി ഓരോരുത്തരെയായി വിളിച്ച് അഭിപ്രായം തേടിയാണ് നിയമസഭാകക്ഷി നേതാവായി മുനീറിനെ തിരഞ്ഞെടുത്തത്.

നിയമസഭാ കക്ഷി നേതാവായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എം പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ സ്ഥാനത്തേക്കാണ് മുനീര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

Top