Lynn out of ODI series, Handscomb to debut

പെര്‍ത്ത്: ഏകദിന അരങ്ങേറ്റത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായി.

പാക്കിസ്ഥാനെതിരായ അവസാന മൂന്ന് ഏകദിനത്തിനും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും ലിന്ന് കളിക്കാന്‍ കഴിയില്ല.

കഴുത്തിന്റെ കശേരുക്കള്‍ക്ക് ഏറ്റ പരിക്ക് കാരണം നിരവധി ആഴ്ച ലിന്‍ പുറത്തിരിക്കേണ്ടിവരും.

ബിഗ് ബാഷിലെ വെടിക്കെട്ട് ബാറ്റിംഗാണ് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ക്ഷണം കിട്ടാന്‍ താരത്തിന് തുണയായത്.

ആദ്യ മത്സരത്തില്‍ ലിന്‍ കളിക്കുകയും ചെയ്തു. എന്നാല്‍ മെല്‍ബണിലെ രണ്ടാം മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. ലിന്ന് പകരം ടെസ്റ്റില്‍ തിളങ്ങിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തി.

Top