ലോയയുടെ മരണം കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് യെച്ചൂരി

sitharam

ഹൈദരാബാദ്: ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന ആവശ്യവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയ നടപടി നിര്‍ഭാഗ്യകരമാണെന്നും ഹര്‍ജികള്‍ വിവാദങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണെന്നുള്ള പരാമര്‍ശത്തോട് സിപിഐഎമ്മിന് യോജിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു.

ഇത് സംബന്ധിച്ച വിഷയത്തില്‍ പുന പരിശോധനയുണ്ടാവണമെന്നും, സുപ്രീം കോടതിയുടെ വിശാല ബെഞ്ച് ഇത് അന്വേഷിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. സാഹചര്യ തെളിവുകളെല്ലാം ഇതിനോടകം നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ടാകാം, നീതി നല്‍കണം എന്ന ഉദ്ദേശ്യത്തോടെയാകണം അന്വേഷണം നടത്തേണ്ടത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top