love marriage raw in wayanad prime minister intrevance

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ പ്രണയവിവാഹം ചെയ്തതിന്റെ പേരില്‍ സമുദായം ഊരുവിലക്കേര്‍പ്പെടുത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു.

മാനന്തവാടി സ്വദേശികളായ അരുണ്‍, സുകന്യ ദമ്പതികള്‍ക്കാണ് നാലര വര്‍ഷമായി യാദവ സമുദായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ആപ്പിലൂടെ സുകന്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കുകയായിരുന്നു.

യാദവ സമുദായത്തിലെ അംഗങ്ങളായ അരുണ്‍ സുകന്യ ദമ്പതികള്‍ 2012 ലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ആചാരം തെറ്റിച്ച് റജിസ്റ്റര്‍ വിവാഹം ചെയ്തതിനാണ് യാദവ സമുദായ അംഗങ്ങളായിരുന്ന അരുണ്‍, സുകന്യ ദമ്പതികളെ ഇതേ സമുദായം പുറത്താക്കിയത്.

ഇവരോട് ബന്ധം പുലര്‍ത്തിയതിന് മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.

സമുദായത്തില്‍ നടക്കുന്ന വിവാഹമരണാനന്തര ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കാന്‍ ഇവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.

ഒരു ചടങ്ങില്‍ അടുത്ത് ഇരുന്നതിന്റെ പേരില്‍ സുകന്യയുടെ കുടുംബത്തിന് മൂന്ന് മാസത്തേക്ക് വിലക്ക് കല്‍പ്പിച്ചിരുന്നു. ഇരുവരെയും കുലംകുത്തികളായും കളങ്കിതരായും വിശേഷിപ്പിച്ച് സമുദായം ലഘുലേഖയും പുറത്തിറക്കിയിരുന്നു.

സംഭവത്തില്‍, പ്രധാനമന്ത്രിക്കു നല്‍കിയ പരാതി മാനന്തവാടി പൊലീസിനു കൈമാറി. പൊലീസ് ദമ്പതികളെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

Top