A lot of thought went into demonetisation: R Gandhi

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കാനുള്ള തീരുമാനം പെട്ടെന്നുള്ളതായിരുന്നില്ലെന്ന് ആര്‍ബിഐ മുന്‍ ഡപ്യൂട്ടി ഗവര്‍ണ്ണര്‍ ആര്‍. ഗാന്ധി. മുന്‍കൂട്ടി ആലോചിച്ച് ഉറപ്പിച്ച തീരുമാനം ആയിരുന്നു അത്. 500 രൂപയുടെ കുറച്ചു കൂടുതല്‍ നോട്ടുകള്‍ അടിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ ഒരുപാടു ചര്‍ച്ചക്കു ശേഷം കൈക്കൊണ്ട തീരുമാനമാണ്. ആര്‍ബിഐ തീരുമാനിച്ചാല്‍ പോലും സര്‍ക്കാരും അത് അംഗീകരിക്കണമായിരുന്നു. രണ്ടായിരം രൂപ നോട്ടുകള്‍ അടിക്കാനും 500,1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനും ഒരേ സമയത്തായിരുന്നു തീരുമാനം.

നോട്ട് പിന്‍വലിക്കുന്നതു മൂലമുണ്ടാകുന്ന ബുദ്ധി മുട്ടുകളും മുന്നില്‍ കണ്ടിരുന്നു. ക്രമണേ നിയന്ത്രണങ്ങളില്‍ വരുത്തിയ അയവുകള്‍ പോലും മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top