യുഎസിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ലൊസാഞ്ചലസ്: യുഎസിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സില്‍വര്‍ ലേക്ക് ഏരിയയിലെ ട്രേഡര്‍ ജോയുടെ തിരക്കേറിയ സൂപ്പര്‍ മാര്‍ക്കറ്റിലാണ് വെടിവയ്പ്പുണ്ടായത്.

വനിതാ സുഹൃത്തിനെയും മുത്തശ്ശിയെയും വെടിവച്ചതിനുശേഷം കാറില്‍ രക്ഷപെട്ട യുവാവിനെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഓടികയറുകയായിരുന്നു.

ഇവിടെ ഇയാള്‍ ബന്ദികളാക്കിയവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഇയാളെ പൊലീസ് കീഴടക്കി.

Top