നടിയെ ആക്രമിച്ച കേസ്, കുറ്റപത്രം തയാറാകുകയാണെന്ന് ലോക് നാഥ് ബെഹ്റ

കൊച്ചി: യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം തയാറായി കൊണ്ടിരിക്കുകയാണെന്നും എന്നു സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലന്നും ഡിജിപി ലോക് നാഥ് ബെഹ്റ.

കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുപ്രചാരണം നടത്തിയവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേക സംഘം ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്- ബെഹ്റ പറഞ്ഞു.

സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയ ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ബലാത്സംഗ കേസ് പോലീസും അഴിമതി കേസ് വിജിലന്‍സുമായിരിക്കും അന്വേഷിക്കുക. സോളാര്‍ കേസില്‍ അറസ്റ്റുണ്ടാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഡിജിപി പ്രതികരിച്ചില്ല.

Top