ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്സ്. സംഘപരിവാറിനെതിരെ അടവുപരമായ സഖ്യമുണ്ടാക്കാനാണ് തീരുമാനം. നേതാക്കള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഒഴിവാക്കണമെന്നും മോദി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.

നിരാശയും ഭയവും നിറയ്ക്കുന്ന ഭരണത്തിന്‍കീഴിലാണ് ഇന്ത്യയിലെ പാവപ്പെട്ടവരെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തില്‍നിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Top