നേപ്പാള്‍ വാഹന വിപണി കീഴടക്കാന്‍ ഒരുങ്ങി ലോഹ്യ ഓട്ടോ

lohia-auto

ന്യൂഡല്‍ഹി: നേപ്പാള്‍ വാഹന വിപണി കീഴടക്കാന്‍ ഒരുങ്ങി ലോഹ്യ ഓട്ടോ. ഇന്ത്യയിലെ മികച്ച ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ലോഹ്യ ഓട്ടോ. ബുധനാഴ്ചയാണ് കമ്പനി നേപ്പാളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പോവുന്ന കാര്യം അറിയിച്ചത്.

ഇന്ത്യയിലുട നീളം വാഹന മാര്‍ക്കറ്റില്‍ തങ്ങള്‍ കഴിവ് തെളിയിച്ചു എന്നാണ് വിശ്വാസം. അടുത്തത് ഏഷ്യന്‍ വാഹന വിപണിയാണ് തങ്ങളുടെ ലക്ഷ്യം അതിനു മുന്നോടിയായിട്ടാണ് നേപ്പാളിലേക്ക് വാഹനങ്ങളുടെ കയറ്റുമതി. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെ വിപണി കീഴടക്കുകയാണ് ആദ്യ ലക്ഷ്യമെന്നും ലോഹ്യ ഓട്ടോ സി ഇ ഒ ആയുഷ് ലോഹിയ പറഞ്ഞു.

അടുത്തുതന്നെ തങ്ങളുടെ പെട്രോള്‍ വാഹനവും നിരത്തിലിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. നേപ്പാളില്‍ ലോഹ്യയുടെ പെട്രോള്‍ ഓട്ടോ ഇറക്കുമെന്നും അതിനായി നേപ്പാളില്‍ ഡിസ്ട്രിബ്യൂട്ടറെ നിയമിച്ചതായും ആയുഷ് വ്യക്തമാക്കി.

Top