ഐറിസില്‍ ലയണല്‍ മെസിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം

messi

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ സ്ഥാപിച്ചിരുന്ന, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം.

ഇക്കഴിഞ്ഞ ജൂണില്‍ അനാച്ഛാദനം ചെയ്ത, മെസിയുടെ വെങ്കല പ്രതിമയാണ് ഭാഗികമായി തകര്‍ക്കപ്പെട്ടത്. പ്രതിമ തകര്‍ക്കാനുണ്ടായ ശ്രമത്തിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

താന്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറയുന്നുവെന്ന് മെസി ഇടക്ക് പ്രഖ്യാപിച്ചിരുന്നു ഇതിനു പിന്നാലെയാണ് ബ്യൂണസ് ഐറിസില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടത്.

അതേ സമയം പ്രതിമ തകര്‍ക്കാനുണ്ടായ കാരണമെന്താണെന്ന് അറിയില്ലെന്നും എത്രയും വേഗം പ്രതിമ പൂര്‍വ സ്ഥിതിയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇവിടുത്തെ പ്രാദേശിക ഭരണകൂടം അറിയിച്ചു.

ഫിഫയുടെ ലോകഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയതിനു പിന്നാലെയാണ് സംഭവം.Related posts

Back to top