ആറുമാസം ശമ്പളമില്ലാതിരുന്ന സെക്യൂരിറ്റിക്കാരന് മെസ്സി സ്വന്തം കൈയ്യില്‍ നിന്നും പണം നല്കി

messi

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ സാമ്പത്തിക പ്രതിസന്ധിമൂലം ആറുമാസമായി ശമ്പളമില്ലാത്ത സെക്യൂരിറ്റി ജീവനക്കാരന് മെസ്സി സ്വന്തം കൈയ്യില്‍ നിന്നും പണം നല്‍കി.

അര്‍ജന്റീന ടീം സെക്യൂരിറ്റി ഓഫീസര്‍ മെസ്സിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മെസ്സി പണം അനുവദിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന അര്‍ജന്റീന ബ്രസീല്‍ മത്സരത്തിനിടെയാണ് മെസ്സിക്ക് പരാതി നല്‍കിയത്.

പരാതി കേട്ട മെസ്സി ഉടന്‍ തന്നെ പിതാവിനെ ഫോണ്‍ വിളിച്ച് ശമ്പള കുടിശ്ശിക തീര്‍ക്കാനുള്ളത്ര പണം അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മെസ്സി ടീമിന്റെ ക്യാപ്റ്റനായതുകൊണ്ടാണ് അദ്ദേഹത്തോട് തന്നെ പരാതി പറഞ്ഞതെന്നും മറ്റുള്ളവരുടെ പ്രയാസങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളായി എടുക്കുന്ന വ്യക്തിയാണ് മെസ്സിയെന്നും സെക്യൂരിറ്റി ഓഫീസര്‍ ഒരു ചൈനീസ് മാധ്യമത്തോട് പറഞ്ഞു.Related posts

Back to top