Lionel Messi to marry longtime partner Antonella Roccuzzo

കാമുകി ഗര്‍ഭിണിയായാല്‍ ഒളിച്ചോടുകയും വഞ്ചിക്കുകയും ചെയ്യുന്ന ന്യൂ ജനറേഷന്‍ കാലത്ത് കാമുകി-കാമുകന്മാരായി ജീവിക്കുകയും കുഞ്ഞുങ്ങള്‍ ഉണ്ടായതിന് ശേഷം വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്ത ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും കാമുകി അന്റോണെല്ല റോകുസോയ്ക്കും സോഷ്യല്‍ മീഡിയയുടെ കൈയ്യടി.

ഇരുവര്‍ക്കും അനുകൂലമായി അനവധി പോസ്റ്റുകളും കമന്റുകളുമാണ് വ്യാപകമായി പ്രചരിക്കുന്നത്.

കുട്ടിക്കാലം മുതലുള്ള മെസ്സിയുടെ കാമുകിയാണ് അന്റോണെല്ല റോകുസോ. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

lionel messi

കഴിഞ്ഞ 9 വര്‍ഷമായി മെസ്സിയും റോകുസയും ഒന്നിച്ചു താമസിക്കുകയാണ്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്. റോകുസോയുമായുള്ള വിവാഹത്തിനു മെസ്സി തിയ്യതി വരെ നിശ്ചയിച്ചതായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

13 വയസ്സുവരെ അര്‍ജന്റീനയിലെ സാന്റഫീയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനുശേഷം മെസ്സി ബാഴ്‌സലോണയിലേക്കു പോയി.

2007 മുതലാണ് ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ ആരംഭിച്ചത്. ഇതില്‍ രണ്ടു കുട്ടികളുമുണ്ട്. മൂത്ത ആണ്‍കുട്ടി തിയാഗോയ്ക്ക് നാലു വയസ്സും രണ്ടാമത്തെ മകന്‍ മതേയുവിനു ഒന്നരവയസ്സുമാണ് പ്രായം.

അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ യുവാന്‍ പാബ്ലോ വാഴ്‌സ്‌കിയാണ് മെസ്സിയുടെ വിവാഹക്കാര്യം ആദ്യമായി പുറത്തുവിട്ടത്. എല്ലാവര്‍ക്കും ക്ഷണമുണ്ടാകും. അര്‍ജന്റീനയില്‍ വലിയ ആഘോഷമായിട്ടായിരിക്കും വിവാഹം നടക്കുകയെന്നും യുവാന്‍ പാബ്ലോ വ്യക്തമാക്കി.

Top