ലയണല്‍ മെസ്സി വിവാഹിതനാകുന്നു ; വധു കാമുകി അന്റോണെല്ല റോകുസോ

messi

ബ്യൂണിസ് ഐറിസ്: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിവാഹിതനാകുന്നു. കുട്ടിക്കാലം മുതലുള്ള കാമുകി അന്റോണെല്ല റോകുസോ ആണ് വധു. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 9 വര്‍ഷമായി മെസ്സിയും റോകുസയും ഒന്നിച്ചു താമസിക്കുകയാണ്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്. റോകുസോയുമായുള്ള വിവാഹത്തിനു മെസ്സി തിയ്യതി വരെ നിശ്ചയിച്ചതായിട്ടാണ് വാര്‍ത്തകള്‍ പുറത്തുവിട്ടത്.

13 വയസ്സുവരെ അര്‍ജന്റീനയിലെ സാന്റഫീയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനുശേഷം മെസ്സി ബാഴ്‌സലോണയിലേക്കു പോയി.

messi1

2007 മുതലാണ് ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ ആരംഭിച്ചത്. ഇതില്‍ രണ്ടു കുട്ടികളുമുണ്ട്. മൂത്ത ആണ്‍കുട്ടി തിയാഗോയ്ക്ക് നാലു വയസ്സും രണ്ടാമത്തെ മകന്‍ മതേയുവിനു ഒന്നരവയസ്സുമാണ് പ്രായം.

അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ യുവാന്‍ പാബ്ലോ വാഴ്‌സ്‌കിയാണ് മെസ്സിയുടെ വിവാഹക്കാര്യം പുറത്തുവിട്ടത്. എല്ലാവര്‍ക്കും ക്ഷണമുണ്ടാകും.

അര്‍ജന്റീനയില്‍ വലിയ ആഘോഷമായിട്ടായിരിക്കും വിവാഹം നടക്കുകയെന്നും യുവാന്‍ പാബ്ലോ പറയുന്നു.Related posts

Back to top