lionel messi scores argentina record tying goal in copa america

റെക്കോര്‍ഡുകളുടെ തോഴനായ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി മറ്റൊരു ചരിത്രനേട്ടത്തിന്റെ അരികില്‍.

അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമാണ് ലയണല്‍ മെസി ഇപ്പോള്‍. ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡാണ് മെസി തിരുത്തികുറിക്കാന്‍ ഒരുങ്ങുന്നത്.

എക്കാലത്തെയും മികച്ച ഫുട്‌ബോളാറായി ലോകം വിശേഷിപ്പിക്കുന്ന ലയണല്‍ മെസ്സി മറ്റൊരു റെക്കോര്‍ഡും തന്റേ പേരില്‍ കുറിക്കാനുളള ചരിത്രനിയോഗത്തിന്റെ ഒരുക്കത്തിലാണ്.

റെക്കോഡുകളുടെ തോഴനായ ഈ അര്‍ജന്റീനന്‍ താരം, ദേശീയ ടീമിന് വേണ്ടി ഒരു ഗോളുകൂടി അടിച്ചാല്‍ അര്‍ജന്റീനയുടെ തന്നെ എക്കാലത്തെയും മികച്ചതാരമായ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡ് മെസിക്കായി വഴിമാറും.

കോപ്പ അമേരിക്കയില്‍ വെനിസ്വേലക്ക് എതിരെ ഒരു ഗോള്‍ നേടിയതോടെ, അര്‍ജന്റീനിയന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പമാണ് മെസി എത്തിയിരിക്കുന്നത്.

ഇരുവരും ദേശീയ ടീമിനായി 54 ഗോളുകള്‍ വീതമാണ് നേടിയിരിക്കുന്നത്.

വെനിസ്വേലക്ക് എതിരെയുളള ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 60ആം മിനുറ്റിലില്‍ മെസി ഗോള്‍ നേടിയതോടെ, വീണ്ടും ചരിത്രത്തില്‍ ഇടം നേടാനുളള മെസിയുടെ നിയോഗത്തിന് ഇനി ഒരു ചവിട്ടുപടി മാത്രം അകലെ.

1991-2002 വരെയുളള കാലയളവിലാണ് ബാറ്റിസ്റ്റ്യൂട്ട അര്‍ജന്റീന ജെഴ്‌സി അണിഞ്ഞിരുന്നത്. 2005ല്‍ ഫുട്‌ബോളില്‍ നിന്നും വിട പറഞ്ഞ ബാറ്റിസ്റ്റ്യൂട്ട 78 മത്സരങ്ങളില്‍ നിന്നാണ് 54 ഗോളുകള്‍ നേടിയത്.

എന്നാല്‍ മെസിക്ക് ഇത്രയും തന്നെ ഗോളുകള്‍ നേടാന്‍ 109 മത്സരങ്ങള്‍ വേണ്ടിവന്നു. എങ്കിലും അമേരിക്കയ്ക്ക് എതിരെയുളള സെമിഫൈനല്‍ മത്സരം മെസി ചരിത്രം തിരുത്തികുറിക്കുന്നതിന് സാക്ഷിയാകുമെന്നുളള പ്രതീക്ഷയിലാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ആരാധകര്‍.

Top