ബാഴ്‌സലോണയുമായി പുതിയ കരാറിലൊപ്പിട്ട് സൂപ്പര്‍താരം ലയണല്‍ മെസ്സി

messi

ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കി സൂപ്പര്‍താരം ലയണല്‍ മെസ്സി.

2021 വരെ ന്യൂകാംപില്‍ തുടരാനുള്ള കരാറിലാണ് മെസ്സി ഒപ്പുവെച്ചിരിക്കുന്നത്.

2018 ലായിരുന്നു മെസ്സിയുമായുള്ള കരാര്‍ അവസാനിക്കേണ്ടിയിരുന്നത്.

പുതിയ കരാറിലൂടെ മെസിക്കു ലഭിക്കുന്നത് 70 കോടി യൂറോയാണ്.

ബാഴ്‌സലോണയ്ക്കു വേണ്ടി 602 മത്സരങ്ങളില്‍ മെസ്സി ഇതുവരെ കളിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് 523 ഗോളുകളും നേടി.

മെസ്സി എത്തിയ ശേഷം എട്ട് ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുമുള്‍പ്പെടെ 30 ട്രോഫികളാണ് ബാഴ്‌സ നേടിയത്.

അടുത്ത വര്‍ഷത്തോടെ ബാഴ്‌സയുമായുള്ള മെസിയുടെ കരാര്‍ പൂര്‍ത്തിയാകാനിരിക്കെയാണ് ക്ലബ്ബ് താരവുമായുള്ള കരാര്‍ പുതുക്കിയത്.

Top