Lionel Messi goal puts Argentina top of World Cup group

മെന്‍ഡോസ: കളിക്കളത്തില്‍ തിരിച്ചെത്തിയ ലയണല്‍ മെസിയുടെ ഗോളില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം.

മെസി നേടിയ ഏക ഗോളിനാണ് ഉറുഗ്വായെ അര്‍ജന്റീന തോല്‍പ്പിച്ചത്. 42 ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍.

കോപ്പ അമേരിക്ക ഫൈനലില്‍ പൊനാല്‍റ്റി പാഴാകുകയും അര്‍ജന്റീന ചിലിയോട് തോല്‍ക്കുകയും ചെയ്തതിന് പിന്നാലെ നായകനായ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത് കായികലോകത്തെ ഞെട്ടിച്ചിരുന്നു.

തീരുമാനം പിന്‍വലിച്ച് വീണ്ടും രാജ്യത്തിനായി കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ച് ടീമിനെ വിജയിപ്പിക്കാനായത് മെസിയെ സംബന്ധിച്ച് ആശ്വാസകരമായിരിക്കും.

രണ്ട് മഞ്ഞ കാര്‍ഡ് കണ്ട് പൗളോ ഡയ്ബല പുറത്തായതോടെ 10 പേരുമായാണ് രണ്ടാം പകുതി അര്‍ജന്റീന കളിച്ചത്. ഈ വിജയത്തോടെ ഉറുഗ്വായെ മറികടന്ന് അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമതെത്തി

Top