ലയണല്‍ മെസ്സിക്കും അന്റോനെല്ല റോക്കോസോയ്ക്കും ഇന്ന് വിവാഹം

ബ്വേനസ് എയ്‌റിസ്: ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്കും ബാല്യകാല സുഹൃത്ത് അന്റോനെല്ല റോക്കോസോയ്ക്കും ഇന്ന് വിവാഹം.

ബാഴ്‌സലോണ സഹതാരങ്ങളും മെസ്സിയുടെ സുഹൃത്തുക്കളുമായ നെയ്മറും സുവാരസും നേരത്തെ തന്നെ റൊസാരിയോയില്‍ എത്തിയിരുന്നു.

വിഐപികളായി 260 ഓളം അതിഥികള്‍ എത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

2007 മുതല്‍ ഇരുവരും ഒന്നിച്ചു താമസിക്കുകയാണ്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. മൂത്ത ആണ്‍കുട്ടി തിയാഗോയ്ക്ക് നാലു വയസ്സും രണ്ടാമത്തെ മകന്‍ മതേയുവിനു ഒന്നരവയസ്സുമാണ് പ്രായം.

Top