ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ഈ മ.യൗവിൽ വാവച്ചൻ എന്ന കഥാപാത്രമായി കൈനകരി തങ്കരാജ്

ങ്കമാലി ഡയറീസിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ഈ.മ.യൗ.

കൈനകരി തങ്കരാജ് ചിത്രത്തിൽ ശക്തമായ കഥാപത്രവുമായി എത്തുന്നു.

വാവച്ചൻ എന്ന കഥാപാത്രത്തെയാണ് കൈനകരി തങ്കരാജ് അവതരിപ്പിക്കുന്നത്.

മലയാള നാടക വേദിയിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തിയ കലാകാരനാണ് തങ്കരാജ്.

അരയന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍, ദിലീഷ് പോത്തന്‍,ചെമ്പൻ വിനോദ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

പി.എഫ് മാത്യൂസ് രചന നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ.

ഈ.മ.യൗ പ്രേഷകര്‍ക്ക് മുന്നിലേക്ക് ഡിസംബറിൽ എത്തും.

Top