സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയുടെ ട്രെയിലറിന് ബോളിവുഡില്‍ നിന്നും മികച്ച പ്രതികരണം

swathanthryam-ardharathriyil

ലിജോ ജോസ് പല്ലിശ്ശേരിയുടെ അസ്സോസ്സിയേറ്റ് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിന് റിലീസിന് മുന്‍പേ ബോളിവുഡില്‍ നിന്നു പോലും മികച്ച അഭിപ്രായം. കഴിഞ്ഞ ദിവസം എത്തിയ ചിത്രത്തിന്റെ ട്രെയിലറിനാണ് ബോളിവുഡ് താരങ്ങളുടെ ഇഷ്ടപ്രകടനം ലഭ്യമായത്. അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായക കഥാപാത്രമാകുന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങളായ. ജാക്കി ഷ്രോഫ് സുനില്‍ ഷെട്ടി എന്നിവരാണ് എത്തിയിരിക്കുന്നത്.

സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരിക്കലും ഒരു തടസമല്ലെന്നും ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ ആകര്‍ഷിച്ചുവെന്നും സുനില്‍ ഷെട്ടി പറഞ്ഞു. കൂടാതെ ചിത്രത്തിലെ നായകനായ ആന്റണി വര്‍ഗീസിന് താരം ആശംസകള്‍ നേരാനും മറന്നില്ല. ഗംഭീര ട്രെയിലര്‍ എന്ന വിശേഷണത്തോടെയാണ് ജാക്കി ഷ്രോഫ് ഇഷ്ടം പ്രകടമാക്കിയിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കോട്ടയംകാരനായാണ് ആന്റണി എത്തുന്നത്. ദിലീപ് കുര്യനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മ്മിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നിര്‍മാണത്തില്‍ ബി.സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.

Top