എല്‍ജിയുടെ പുതിയ ഫോണ്‍ ‘വി30’ ഡിസംബര്‍ 13ന്‌ ഇന്ത്യയില്‍

വരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് എല്‍ജി V30 പ്രീമിയം വേര്‍ഷന്‍.

ഡിസംബര്‍ 13നാണ് ആഡംബര ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത് .

പ്രീമിയം വേര്‍ഷനിലെ എല്‍ജി V30 ഫോണ്‍ ദക്ഷണ കൊറിയയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘എല്‍ജി സിഗ്‌നേച്ചര്‍ എഡിഷന്‍’ എന്നാണ് ഫോണ്‍ അറിയപ്പെടുക.

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ അടുത്തു വരുന്ന സവിശേഷതകളാണ് എല്‍ജി V30 സിഗ്‌നേച്ചര്‍ എഡിഷന്.

V30 സ്റ്റാന്‍ഡേര്‍ഡ് ഗ്ലാസുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ മോഡലിന് സിര്‍കോറിയം സെറാമിക് പ്ലേറ്റാണ് നല്‍കിയിരിക്കുന്നത്.

അന്‍ഡ്രോയിഡ് ഓറിയോ ഔട്ട് ഓഫ് ബോക്‌സിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. വെളുപ്പ് കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചരിക്കുന്നത്.

ഹാന്‍സെറ്റിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് രണ്ട് ബാഗ്, Olufsen ഹെഡ്‌സെറ്റ്, ബ്ലൂട്ടൂത്ത് എന്നിവ ലഭിക്കുന്നു. ഡിസംബര്‍ 27ന് വില്‍പന തുടങ്ങുമെന്നു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു.

$1820 ഡോളറാണ് സ്മാര്‍ട്ട്‌ഫോണിന്റെ വില. ഏകേശം 1,17,523 രൂപയാണ് ഇന്ത്യന്‍ വില.

Top