ഐഫോണിനെക്കാള്‍ മെലിഞ്ഞ ഒ.എല്‍.ഇ.ഡി ടിവിയുമായി എല്‍.ജി വരുന്നു

lg-led-tv

ഫോണിനെക്കാള്‍ മെലിഞ്ഞ ഒ.എല്‍.ഇ.ഡി ടിവിയുമായി എല്‍.ജി വരുന്നു. 77 ഇഞ്ച് വലിപ്പമുള്ള പുതിയ 4k ടിവിയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ഇതേ മോഡലിന്റെ തന്നെ 66 ഇഞ്ച് ടിവിയും എല്‍.ജി പുറത്തിറക്കിയിട്ടുണ്ട്.പുതിയ മോഡലിലുള്ള 66 ഇഞ്ച് ടിവി മാര്‍ച്ചില്‍ തന്നെ വിപണിയില്‍ ലഭ്യമാവും.

എന്നാല്‍77 ഇഞ്ച് ടിവി ഈ വര്‍ഷം പകുതിയോടെ മാത്രമേ വിപണിയിലെത്തുകയുള്ളു. മെലിഞ്ഞ ടിവിക്ക് വാള്‍പേപ്പര്‍ ഒ.എല്‍.ഇ.ഡി എന്ന വിളിപേരാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ഇത് ഫിറ്റ് ചെയ്യുന്നതിനായി പ്രത്യേകമായ ഹാര്‍ഡ്‌വെയര്‍ മൗണ്ട് ആവശ്യമാണ്. കാന്തമുപയോഗിച്ചാവും ടിവി ചുമരില്‍ ഘടിപ്പിക്കുക. സ്പീക്കറുള്‍പ്പടെയുള്ള ഘടകങ്ങള്‍ പ്രത്യേകമായിട്ടാവും എല്‍ജി ടിവിയിലുണ്ടാവുക.

സൗണ്ട്ബാറിനെ കേബിള്‍ ഉപയോഗിച്ച് ടിവിയുമായി കണക്ട് ചെയ്യും. എല്‍.ജിഅപ്‌ഡേറ്റഡ് വെബ് ഒ.എസ് 3.5ന്റെ സഹായത്തോടെ വിഡിയോകള്‍ എളുപ്പത്തില്‍തന്നെ തെരഞ്ഞെടുക്കാവുന്ന സംവിധാനവും എല്‍.ജി പുതിയ ടിവിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.Related posts

Back to top