റേഷന്‍ വീട്ടു പടിക്കല്‍; കേജരിവാളിന്റെ തീരുമാനത്തിന് തടയിട്ട് ലഫ്. ഗവര്‍ണര്‍

kejriwal

ന്യൂഡല്‍ഹി: റേഷന്‍ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന അരവിന്ദ് കേജരിവാള്‍ സര്‍ക്കാരിന്റെ പദ്ധതിക്ക് തള്ളി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍. കേജരിവാള്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതിവച്ച് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.

അര്‍ഹരായവര്‍ക്ക് റേഷന്‍ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന വിപ്ലവകരമായ തീരുമാനത്തിന് ഡല്‍ഹി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതിനുശേഷം മന്ത്രിസഭാ നിര്‍ദേശം ഗവര്‍ണറുടെ അനുമതിക്കായി നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് ഇപ്പോള്‍ ലഫ്.ഗവര്‍ണര്‍ തള്ളിയത്.

ഗവര്‍ണറുടെ അനുമതി കിട്ടിയ ശേഷം റേഷന്‍ വിതരണത്തിനുള്ള വാഹനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ വിളിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. ചീഫ് സെക്രട്ടറിയും ചില ഉദ്യോഗസ്ഥരും റേഷന്‍ മാഫിയകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.

Top