ഓണ വിപണിയില്‍ 550 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് എല്‍ ജി

ണ വിപണിയില്‍ 550 കോടിയുടെ ബിസിനസ് ലക്ഷ്യമിട്ട് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് കമ്പനിയായ എല്‍ ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡ്.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവുമധികം ശേഷിയുള്ള 21 കിലോ ട്വിന്‍ വാഷിംഗ് മെഷിന്‍, 48 ശതമാനം ഊര്‍ജ ക്ഷമത അവകാശപ്പെടുന്ന സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ ടെക്‌നോളജിയുള്ള റഫ്രിജറേറ്ററുകള്‍, ട്രൂ ഫില്‍ട്രേഷന്‍, ട്രൂ പ്രിസര്‍വേഷന്‍ ട്രൂ മെയിന്റനന്‍സ് സങ്കേതങ്ങളുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ എന്നിവയും ഓണക്കാലത്ത് എല്‍ ജി അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഇരുപതു വര്‍ഷം പിന്നിടുന്നതോടനുബന്ധിച്ചു കുറഞ്ഞ വിലകളിലും ആകര്‍ഷകമായ സ്‌കീമുകളിലും എല്‍ജി ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുമെന്നു കമ്പനിയുടെ കേരള, തമിഴ്‌നാട് റീജണല്‍ ബിസിനസ് മേധാവി പി. സുധീര്‍ പറഞ്ഞു.

ഓണക്കാലത്ത് എല്‍ജി ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിവിധ ഓഫറുകളും പ്രഖ്യാപിച്ചതായി കമ്പനി സെയില്‍സ് ഹെഡ് സഞ്ജീവ് അഗര്‍വാള്‍, കോര്‍പറേറ്റ് മാര്‍ക്കറ്റിംഗ് ഹെഡ് അമിത് ഗുജ്‌റാള്‍ എന്നിവര്‍ അറിയിച്ചു.

Top