സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ എല്‍ജി ; ഫോണുകള്‍ക്ക് 50% ഓഫര്‍ പ്രഖ്യാപിച്ചു

lg 6 , smart phones offer

സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ വന്‍ ഓഫറുമായി എല്‍ജി. എല്‍ജി മൊബൈല്‍ ഡെയിസ് സെയിലില്‍ എല്‍ജി വി30, എല്‍ജി ജി6, എല്‍ജി ക്യൂ6, എല്‍ജി ക്യൂ6 പ്ലസ് എന്നീ ഫോണുകള്‍ക്കാണ് 50% ഓഫര്‍ എല്‍ജി പ്രഖ്യാപിച്ചത്.ആമസോണ്‍ വഴിയാണ് ഓഫറുകള്‍ ലഭ്യമാകുന്നത്.

60,000 രൂപ വിലയുളള LG V30+ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ 44,990 രൂപയ്ക്കും കൂടാതെ 5000 രൂപയുടെ അധിക എക്‌സ്‌ച്ചേഞ്ച് ഓഫറും നോകോസ്റ്റ് ഇഎംഐയും ഉണ്ട്. ഈ ഫോണിനോടൊപ്പം സൗജന്യമായി ടോണ്‍ ഹാന്‍സെറ്റും ലഭിക്കും. 55,000 രൂപ വിലയുളള എല്‍ജി ജി6 28,990 രൂപയ്ക്കും ഇതിനോടൊപ്പം നോകോസ്റ്റ് ഇഎംഐയും ലഭിക്കും. എല്‍ ക്യൂ6 11,490 രൂപയ്ക്കും Q6+ 16,471 രൂപയ്ക്കും വാങ്ങാം.

Top