സ്മാര്‍ട്ട് ഫോണില്‍ ശരീരത്തിന്റെ വിയര്‍പ്പും പാസ്‌വേഡായി നൽകാമെന്ന് പുതിയ കണ്ടെത്തൽ

ക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും ഫിംഗര്‍ പ്രിന്റുകള്‍ക്കും പുറമെ സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് ഇനി മുതല്‍ ശരീരത്തിന്റെ വിയര്‍പ്പും പാസ്‌വേഡായി ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തല്‍.

യു.എസിലെ അല്‍ബാനി സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.

ഒരോരുത്തരുടെയും വിയര്‍പ്പ് വ്യതിരിക്തങ്ങളായ അമിനോ ആസിഡ് പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍.

ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് പുതിയ സാങ്കേതിക വിദ്യ സഹായകമാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Top