ഫേസ് അണ്‍ലോക്ക് ഓപ്ഷനുള്ള ലീഫോണിന്റെ ഡാസന്‍ 6എ ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലെഫോണിന്റെ ഡാസന്‍ 6 എ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 7999രൂപയാണ് ഫോണിന് വില വരുന്നത്.

5.7 ഇഞ്ച് HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഫോണിന്റെ വരവ്. ആസ്പക്ട് റേഷ്യോ 18:9 ആണ്. 1.3 GHz ക്വാഡ് കോര്‍ പ്രോസസറും 3ജി.ബി റാമും 32 ജി.ബി ഇന്‍ബില്‍ട്ട് മെമ്മറിയുമാണ് ഇതിലുള്ളത്. അത് 128 ജി.ബി വരെ വര്‍ധിപ്പിക്കാനും സാധിക്കും.

3 മെഗാപിക്‌സ് 0.3 എം.പി എ.എഫ് ഡ്യൂവല്‍ ക്യാമറയും ഒപ്പം 5 എം.പി മുന്‍ ക്യാമറയുമാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 3000 എം.എ.എച്ച് ലി.പോ ബാറ്ററിയുണ്ട്. 100 ദിവസത്തെ സ്‌ക്രീന്‍ റിപ്ലേസ്‌മെന്റ് വാറന്റിയോടെയാണ് ഡാസന്‍ വിപണിയിലെത്തുക.

Top