ലെനോവോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ കെ 8 പ്ലസ് പുറത്തിറക്കി

ലെനോവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കെ 8 പ്ലസ് പുറത്തിറക്കി. ഡ്യുവല്‍ ലെന്‍സ് ക്യാമറാ ഫോണ്‍ ആണ് ലെനോവോ വിപണിയിലിറക്കിയിരിക്കുന്നത്.

4000mAh ന്റെ ബാറ്ററി ശേഷിയുള്ള കെ 8 പ്ലസിന്റെ ഇടത് പാനലില്‍ പ്ലേബാക്ക് നിയന്ത്രിക്കാനുള്ള മ്യൂസിക് ബട്ടനാണ് പ്രധാന സവിശേഷതകളില്‍ ഒന്ന്.

ഡോള്‍ബി അറ്റ്‌മോസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശബ്ദസംവിധാനം ഫോണിന് മികച്ച ശബ്ദാനുഭവം നല്‍കുന്നു.

വിനം ബ്ലാക്ക്, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് കെ 8 പ്ലസ് ലഭ്യമാകുക. 10,999 രൂപയാണ് ലെനോവോ കെ 8 പ്ലസിന്റെ വില.

ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് കെ 8 പ്ലസിനുള്ളത്‌.

ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 25 എസ്ഓസി പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3 ജിബി റാം ആണ് ഉള്ളത്.

ഹോളിഡേ എഡിഷന്‍ എന്ന പേരില്‍ കെ 8 പ്ലസിന്റെ പുതിയൊരു പതിപ്പ് ദീപാവലി സമയത്ത് ലെനോവോ പുറത്തിറക്കും.

13 മെഗാപിക്‌സലിന്റേയും 5 മെഗാപിക്‌സലിന്റേയും രണ്ട് ക്യാമറ സെന്‍സറുകളാണ് ഫോണിനുള്ളത്.

8 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി കാമറ. 84 ഡിഗ്രി വൈഡ് ആംഗിള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന സെല്‍ഫി ക്യാമറയ്‌ക്കൊപ്പം ‘പാര്‍ട്ടി ഫ്ലാഷും’ ഉണ്ടാവും. ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.

4 ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഒടിജി സൗകര്യം എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങള്‍ക്കൊപ്പം ആക്‌സിലറോമീറ്റര്‍, ആംബിയന്റ്, പ്രോക്‌സിമിറ്റി സെന്‍സറുകളും ഫോണിനുണ്ടാവും.

Top