ലെനോവോ ഐഡിയപാഡ് 330S, ഐഡിയപാഡ് 530S ലാപ്ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് കമ്പനിയായ ലെനോവോ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് പുതിയ രണ്ട് ലാപ്ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ലെനോവോ ഐഡിയപാഡ് 330S, ഐഡിയപാഡ് 530S എന്നിവയാണ് പുറത്തിറക്കിയ ലാപ്ടോപ്പുകള്‍. ഐഡിയപാഡ് 330S ന്റെ വില ആരംഭിക്കുന്നത് 35,990 രൂപ മുതലും എന്നാല്‍ ഐഡിയപാഡ് 530S ന്റെ വില ആരംഭിക്കുന്നത് 67,990 രൂപ മുതലുമാണ്. രണ്ടു വര്‍ഷത്തെ അധിക വാറന്റി, ഒരു വര്‍ഷത്തെ പ്രീമിയം കെയര്‍, ഒരു വര്‍ഷത്തെ ആക്സിഡന്റല്‍ ഡാമേജ് എന്നിവ നല്‍കുന്നുണ്ട്.

Lenovo-Ideapad-330S,-Ideapad-530S-Laptops,--2

അള്‍ട്രാ സ്ലിം’ പോര്‍ട്ട്ഫോളിയോക്കൊപ്പമാണ് ലെനോവോ ഐഡിയപാഡ് 530S എത്തുന്നത്. 14 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയും ഡോള്‍ഡി ഓഡിയോയുമായി എത്തിയ ഹാര്‍മാന്‍ സ്പീക്കറും ഇതിനുണ്ട്. ബാക്ക്ലിറ്റ് കീബോര്‍ഡിനോടൊപ്പം ഫിങ്കര്‍പ്രിന്റ് റീഡറും കൂടാതെ 2GB Nvidia MX 150 ഗ്രാഫിക്സുമാണ് ഈ ലാപ്ടോപ്പില്‍. എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസര്‍, 512ജിബി എസ്എസ്ഡി കാര്‍ഡ് സ്റ്റോറേജും ഉണ്ട്. എട്ട് മണിക്കൂര്‍ വരെ ഇതിന് ബാറ്ററി ലൈഫ് ഉണ്ടെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഏകദേശം 1.49 കിലോഗ്രാം ഭാരവും 16.4mm വീതിയുമുണ്ട്.

Lenovo-Ideapad-330S,-Ideapad-530S-Laptops,--3

ഐപാഡ് 330S ലാപ്ടോപ്പ് 14 ഇഞ്ച്, 15.6 ഇഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. 1.67 കിലോഗ്രാം ഭാരമാണ് ഇതിന്. മുകളിലായി ഒരു മെറ്റാലിക് ഫിനിഷിംഗും ഉണ്ട്. എട്ടാം ജനറേഷന്‍ ഇന്റല്‍കോര്‍ പ്രോസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയും HDD/SSD സ്റ്റോറേജ് ഓപ്ഷനുമുണ്ട്. ഇതില്‍ ബ്ലാക്ക്ലിറ്റ് കീബോര്‍ഡും അതു പോലെ 4ജിബി ഡിസ്പ്ലേ ഗ്രാഫിക്സും പിന്തുണയ്ക്കുന്നു.

Top