ഷൂട്ടിങ്ങുകൾക്ക് ഇടവേള നൽകി ലാലേട്ടൻ സുഹൃത്തുകളുമൊത്ത്‌ ഭൂട്ടാനില്‍

രാനിരിക്കുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ചിത്രീകരണത്തിന് ഇടവേള നല്‍കി അവധി ആഘോഷിക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍.

ഭൂട്ടാനില്‍ നിന്ന് മോഹന്‍ലാലും സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ഫോട്ടോ ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്‌.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് മോഹന്‍ലാല്‍ ഭൂട്ടാനില്‍ എത്തിയത്.

മഞ്ജു വാര്യരാണ് ഒടിയനിലെ നായിക, പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ഈ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

ഈ മാസം അവസാനത്തോടെ വാരണാസിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

Top