പുതിയ ഭാരവാഹികളെ തിരഞ്ഞടുക്കല്‍ ; ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്

league

കോഴിക്കോട് : പുതിയ ഭാരവാഹികളെ തിരഞ്ഞടുക്കുന്നതിനായി ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട് ചേരും. വൈകീട്ടോടെയാവും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായും കെ.പി.എ. മജീദ് ജനറല്‍ സെക്രട്ടറിയായും തുടരുമെന്നാണ് സൂചന.

യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലിയെ ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ട്രഷറര്‍ പി.കെ.കെ. ബാവ ആരോഗ്യപരമായ കാരണങ്ങളാല്‍ മാറാനും സാധ്യതയുണ്ട്.

Top