ലീഗ് നേതാക്കളുമായി ചര്‍ച്ച ; രാഷ്ട്രീയകേരളത്തിന് പ്രതീക്ഷിക്കാന്‍ വകയെന്ന് കെഎം മാണി

km-mani.

കോഴിക്കോട്: കെഎം മാണി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ലീഗ് ഹൗസിലെത്തിലെത്തിയാണ്
മാണി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മാണി മുന്നണിയില്‍ വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ തുറന്നിട്ട എല്ലാ വാതിലിലേയ്ക്കും കയറണമെന്നില്ലെന്ന് കെഎം മാണിയും പ്രതികരിച്ചു.

അതേസമയം, മുന്നണി പ്രവേശനത്തില്‍ നിലപാടെടുക്കേണ്ടത് പാണക്കാട് തങ്ങളടക്കമുള്ളവരാണെന്നും, കൂടിക്കാഴ്ചയില്‍ രാഷ്ട്രീയകേരളത്തിന് പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കൊപ്പം കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നുവെന്നും മാണി അറിയിച്ചു. ഇ അഹമ്മദിന്റെ അനുസ്മരണ ചടങ്ങിന് കെഎം മാണി പോയത് ലീഗ് നേതാക്കള്‍ക്കൊപ്പമായിരുന്നു.

Top