law minister says triple talaq is injustice on Muslim women

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മുത്തലാഖ് നിരോധിക്കാനുളള നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.

ഇക്കാര്യത്തില്‍ സമാജ്‌വാദി, കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് സ്ത്രീകളെ ബഹുമാനിക്കുന്ന ഏക രാഷ്ട്രീയപാര്‍ട്ടി ബിജെപിയാണ്. മറ്റ് പാര്‍ട്ടികളില്‍നിന്നും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവിയോ ബഹുമാനമോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ഗാസിയാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുത്തലാഖ് പോലെയുളള ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കും.

സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന മുത്തലാഖ് മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നു.

അതേസമയം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ജാതിരാഷ്ട്രീയത്തിന് പുറമെ സ്ത്രീകളുടെ വിഷയങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ ബിഎസ്പി തയ്യാറാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Top