Law Academy land issue; The court rejected the demand for probe

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ ബദറുദ്ദീന്റെതാണ് നടപടി.

സെക്രട്ടേറിയേറ്റിന് സമീപം സര്‍ക്കാര്‍ നല്‍കിയ 12 ല്‍ 11 ഏക്കറിലും വ്യാപാര സമുച്ചയം നിര്‍മ്മിച്ച കാര്യം അന്വേഷിക്കണമെന്നും ഭൂമി തിരിച്ച് പിടിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

പായിച്ചറ നവാസ് ആണ് ഇത് സംബന്ധമായ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഹര്‍ജി പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

Top