ലാവ Z91 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 9,999രൂപ

lava-z91

ലാവ Z91 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍. 9,999 രൂപയാണ് സ്മാര്‍ട്ട്‌ഫോണിന്റെ വില. ഏപ്രില്‍ രണ്ടാം പകുതിയോടെ ഇന്ത്യയിലെ എല്ലാ മൊബൈല്‍ സ്റ്റോറുകളിലും വില്പനയാരംഭിക്കും. രണ്ട് വര്‍ഷത്തെ വാറണ്ടിയും എയര്‍ടെല്ലില്‍ നിന്നുള്ള 2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഈ സ്മാര്‍ട്ട്‌ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്.

5.7 ഇഞ്ച് ഡിസ്‌പ്ലെയോടുകൂടിയ ഫോണിന് 3ജിബി റാം, 32ജിബി സ്റ്റോറേജും നല്‍കിയിട്ടുണ്ട്. മീഡിയടെക് പ്രോസസര്‍ MTK 6739 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. 13MP റിയര്‍ ക്യാമറയും 8MP ഫ്രണ്ട് ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്. 3000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

Top