സ്‌പെഷ്യല്‍ പാക്കേജ് തള്ളി ലത്തീന്‍ സഭ ;സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും

ockhi

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ പാക്കേജ് തള്ളി ലത്തീന്‍ സഭ.

പാക്കേജ് മത്സ്യതൊഴിലാളികളെ അപഹസിക്കുന്നതാണെന്നും പാക്കേജ് അംഗീകരിക്കാനാകില്ലെന്നും ലത്തീന്‍ രൂപതാ വികാരി യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു.

പാക്കേജ് സര്‍ക്കാര്‍ പുന:പ്പരിശോധിക്കണമെന്നും പാക്കേജ് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും യൂജിന്‍ പെരേര മുന്നറിയിപ്പ് നല്‍കി.

പാക്കേജ് പുന:പ്പരിശോധിച്ചില്ലെങ്കില്‍ സഭ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. ഇത് തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നില്‍ക്കില്ല. സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.



Related posts

Back to top