ലാലിഗയില്‍ ബാഴ്‌സയെ സമനിലയില്‍ കുരുക്കി ലാസ് പാല്‍മാസ്

LALIGA LEAGUE

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ലാസ് പാല്‍മാസുമായ ഏറ്റുമുട്ടലില്‍ ബാഴ്‌സലോണക്ക് സമനില. രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം സ്വന്തമാക്കി. സൂപ്പര്‍താരം ലയണല്‍ മെസി 21-ാം മിനിറ്റിലെ ഫ്രീ കിക്കിലൂടെ ബാഴ്‌സക്കുവേണ്ടി ഗോള്‍ നേടി.

ബാഴ്‌സയെ സമനിലയില്‍ കുരുക്കാന്‍ 48-ാം മിനിറ്റിലെ പെനാല്‍റ്റിയില്‍ ജൊനാഥന്‍ കാലേരി ലാസ് പാല്‍മാസിന് വേണ്ടി ഗോള്‍ സ്വന്തമാക്കി. ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായി ബാഴ്‌സയ്ക്ക് അഞ്ച് പോയിന്റ് വ്യത്യാസമാണ് ഉള്ളത്.

Top