ദുബായില്‍ വാടക കുറയുമെന്ന പ്രതീക്ഷകളുയര്‍ത്തി ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്

dubai

ദുബായ്: ദുബായില്‍ താമസ വാടകയ്ക്ക് കുറവ് വരാന്‍ സാധ്യത.

പ്രതീക്ഷകളുയര്‍ത്തി അടുത്ത വര്‍ഷത്തേക്കുള്ള വാടക സൂചിക ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ടമെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

വാടക സൂചികയുടെ അടിസ്ഥാനത്തിലാണ് ദുബായിലെ വാണിജ്യതാമസ കെട്ടിടങ്ങള്‍ വാടക കൂട്ടുന്നത്.

ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ചാണ് വാടകനിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് താമസക്കെട്ടിടങ്ങളുടെ വാടക കുറയുമെന്നാണ് സൂചിക വ്യക്തമാക്കുന്നത്.

ഇതനുസരിച്ചു കരാമയില്‍ ഒറ്റ ബെഡ്‌റൂം ഫ്‌ലാറ്റിന് 45,000 70,000 ദിര്‍ഹത്തിനും ഇടയിലാകും വാടക.

റിഗ്ഗയില്‍ 50,000ത്തിന് മുകളിലും, ഇന്റര്‍നാഷണല്‍ സിറ്റിയില്‍ 35,000 ദിര്‍ഹത്തിനു മുകളിലും ഒറ്റബെഡ്‌റൂം ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് ലഭിക്കും.

ജെ.എല്‍.ടി. യില്‍ ഒറ്റ ബെഡ്‌റൂമിന്റെ വാടക 65,000 ദിര്‍ഹത്തിനും 95,000 ദിര്‍ഹത്തിനും ഇടയിലാണ്.

വിവിധയിടങ്ങളില്‍ നിലവിലുള്ള വാടകയേക്കാള്‍ മൂന്നു മുതല്‍ പത്തു ശതമാനം വരെ അടുത്ത വര്‍ഷം കുറവുണ്ടാകുമെന്നാണ് പുതിയ സൂചിക വ്യക്തമാക്കുന്നത്.

സൂചികയില്‍ കാണിക്കുന്ന വാടകയേക്കാള്‍ കുറവാണ് നിലവിലുള്ള വാടകയെങ്കില്‍ സൂചിക പ്രകാരം കെട്ടിട ഉടമയ്ക്ക് കൂട്ടി നിശ്ചയിക്കാന്‍ അധികാരമുണ്ട്.

എന്നാല്‍ സൂചികയില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ വാടക ഈടാക്കിയാല്‍ താമസക്കാര്‍ക്ക് പരാതിയും നല്‍കാം.

Top